samghadaka-samiti

പാറശാല: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ ഒമ്പത് തീരദേശ ജില്ലകൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പ്രചരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 29ന് നടക്കും. പൊഴിയൂരിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സജിചെറിയാൻ ഉദ്‌ഘാടനം ചെയ്യും. അതിന് മുന്നോടിയായുള്ള സംഘാടക സമിതി രൂപീകരണം കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊഴിയൂർ ഗവ.യു.പി.എസിൽ നടന്ന ചടങ്ങിൽ കുളത്തൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജിത്‌ അദ്ധ്യക്ഷത വഹിച്ചു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം സോളമൻ വെട്ടുകാട്, ക്ഷേമനിധി ബോർഡ്‌ തിരുവനന്തപുരം റീജിയണൽ എസ്ക്യൂട്ടീവ് രാജീവ്‌, പാറശാല ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റ്‌ അത്തനാസ് എന്നിവർ സംസാരിച്ചു. തുടർന്ന് സംഘാടക സമിതി രൂപീകരണത്തിൽ സമിതിയുടെ രക്ഷാധികാരിയായി കെ. ആൻസലൻ എം.എൽ.എയും ചെയർമാനായി കുളത്തൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജിത്, ജനറൽ കൺവീനറായി കേരള മത്സ്യത്തൊഴിലാളി ക്ഷേമ നിധി ബോർഡ് ഫിഷറീസ് ഓഫീസർ അനീഷ് എന്നിവരെയും തിരഞ്ഞെടുത്തു.