
പാറശാല: അയോദ്ധ്യയിൽ രാമക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്ത് തന്നെ ശ്രീരാമ ക്ഷേത്രം പുനർ നിർമ്മിക്കണം എന്ന ആവശ്യവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ സ്വയം സേവകിന്റെ നേതൃത്വത്തിൽ 1990,1992 വർഷങ്ങളിൽ അയോദ്ധ്യയിൽ എത്തി കർസേവയിൽ നേരിട്ട് പങ്കെടുത്ത മുറിയത്തോട്ടം ശാഖയിലെ കർസേവകരായ ടി.ജയചന്ദ്രൻ, കെ.ശരത്ചന്ദ്രൻ തമ്പി, പി.ജി.അനിൽ, കെ.എസ്.അജിത്കുമാർ എന്നിവരെയും അകലത്തിൽ പൊലിഞ്ഞ എം.ഉണ്ണിക്കൃഷ്ണന് വേണ്ടി ഭാര്യ ആശ ഉണ്ണിക്കൃഷ്ണനെയും ഹിന്ദു സേവാ സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. പാറശാല തിരുനാരായണപുരം പേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ നിരവധിപേർ പങ്കെടുത്തു. ആഘോഷങ്ങളുടെ ഭാഗമായി 9 ദിവസങ്ങളിലായി നടക്കുന്ന വിശേഷാൽ അവതാര പൂജകൾ, 108 തവണ രാമ മന്ത്ര ജപം, ഭജന എന്നിവയും 24 വരെ തുടരുന്നതാണ്.