തിരുവനന്തപുരം: സുഗതകുമാരിയുടെ നവതിയാഘോഷത്തിന്റെ ഭാഗമായി മാനവീയം വീഥിയിൽ 90ദീപങ്ങൾ തെളിച്ചു. തൈക്കാട് ഗണേശത്തിൽ കൂട്ടായ്മയും സംഘടിപ്പിച്ചു.

സുഗതകുമാരി നവതി ആഘോഷ സമിതി 'സുഗത നവതി'യുടെയും പരിസ്ഥിതി കൂട്ടായ്മയുടേയും നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. കുമ്മനം രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു.
സുഗതകുമാരിയുടെ സ്മരണയ്ക്കായി സുഗതകുമാരി നവതി ആഘോഷസമിതി പുരസ്‌കാരം ഏർപ്പെടുത്തുമെന്ന് കുമ്മനം പറഞ്ഞു.
കെ. മുരളീധരൻ എം.പി, എഴുത്തുകാരൻ ജോർജ് ഓണക്കൂർ, പന്ന്യൻ രവീന്ദ്രൻ,പാലോട് രവി,പി.എൻ.പണിക്കർ ഫൗണ്ടേഷൻ ചെയർമാൻ ബാലഗോപാൽ,മുൻ മേയർ കെ.ചന്ദ്രിക,പരിസ്ഥിതി പ്രവർത്തകൻ സുഭാഷ് ചന്ദ്രബോസ്,ട്രീ വാക്ക് കോർഡിനേറ്റർ അനിത തുടങ്ങിയവർ പങ്കെടുത്തു.

തൈക്കാട് ഗണേശത്തിനു സമീപം പ്ലാവുമരത്തിന്റെ ശീതളച്ഛായയിൽ ചേർന്ന നവതി കൂട്ടായ്മയിൽ കുമ്മനം രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു.സൂര്യ കൃഷ്ണമൂർത്തി സ്വാഗതവും ആർക്കിടക്ട് ശങ്കർ നന്ദിയും പറഞ്ഞു.ഡോ. സുഹൈബ് മൗലവി,ഡോ.എം.വി.പിള്ള,ഡോ.എം.എസ്.ഫൈസൽ ഖാൻ,സൂര്യ കൃഷ്ണമൂർത്തി,ഒ.എൻ.വി.രാജീവ്,ഡോ.എൻ.രാധാകൃഷ്ണൻ,എൻ.ബാലഗോപാൽ,ഡോ.ജി.ശങ്കർ,ഡോ.സുഭാഷ് ചന്ദ്രബോസ്,ഡോ.ആറന്മുള ഹരിഹരപുത്രൻ,സിംഫണി കൃഷ്ണകുമാർ, ഇഞ്ചക്കാട് ബാലചന്ദ്രൻ,പ്രൊഫ.വി.ടി.രമ,ഡോ.ജി.എൽ.വത്സല,ഡോ.എം.എൻ.സി. ബോസ്,കൃഷ്ണപ്രിയ,രഞ്ജിത്ത് കാർത്തികേയൻ, തമ്പി എസ്. ദുർഗാദത്ത് എന്നിവർ പങ്കെടുത്തു.