
നേമം: ഒറ്റിക്കു താമസിച്ചു വരുന്ന വീടിനു സമീപത്തുള്ളയാളെ ആക്രമിച്ചയാൾ അറസ്റ്റിൽ. കരമന മേലാറന്നൂർ സ്വദേശി ശരൺരാജ് (23) ആണ് അറസ്റ്റിലായത്. ഇയാൾ സുബിനെന്നയാളുടെ വീട്ടിൽ ഒറ്റിക്കു താമസിച്ചു വരികയായിരുന്നു. എന്നാൽ വീട്ടിലെ സൗകര്യങ്ങൾ തീരെ കുറവായതിനാൽ താൻ ഇവിടെനിന്നു മാറുകയാണെന്നും പണം തിരികെ നൽകണമെന്നും ആവശ്യപ്പെട്ടു. മറ്റൊരാളെ താമസത്തിനു കൊണ്ടുവന്നാൽ പരിഗണിക്കാമെന്നായി സുബിൻ. ഒടുവിൽ ശരൺരാജ് പുതിയൊരു താമസക്കാരനെ കൊണ്ടുവന്നെങ്കിലും ഇയാൾ താമസം തുടരാതെ സ്ഥലത്തുനിന്നു പോയി. ഒടുവിൽ ഒറ്റിക്ക് നൽകിയ പണം തിരികെ ലഭിക്കാതെ വന്നതോടെ ഒരു ദിവസം മദ്യപിച്ച് എത്തിയ ശരൺരാജ് സുബിനുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഇതിൽ ഇടപെടാൻ വന്നതോടെ അയൽവാസിയായ സുധീറിനെ ഇയാൾ ആക്രമിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. സുധീറിന്റെ തലയ്ക്കും ശരീരത്തിനും ഇടിച്ചു പരിക്കേൽപ്പിക്കുകയും ഇയാളുടെ വീട് അടിച്ചു തകർക്കുകയുമായിരുന്നു .