1

കുളത്തൂർ: അന്യസംസ്ഥാന തൊഴിലാളികൾക്ക് ശമ്പളം നൽകാൻ കരാറുകാരൻ ലേബർ ക്യാമ്പിലെത്തിച്ച പണം അപഹരിച്ച പ്രതിയെ തുമ്പ പൊലീസ് പിടികൂടി. ഒഡിഷ സ്വദേശി അശോക് സേതി (29) ആണ് പൊലീസിന്റെ വലയിലായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുളത്തൂർ കരിമണലിൽ പുതിയതായി പണിയുന്ന ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിന്റെ പ്രോജക്ടുമായി ബന്ധപ്പെട്ട് പൗണ്ട്കടവ് പുളിമുട്ടം ലേബർ ക്യാമ്പിൽ തൊഴിലാളികൾക്ക് വീക്കിലി ശമ്പളം കൊടുക്കുന്നതിനായി ബാങ്കിൽ നിന്നും കൊണ്ടുവന്ന 11,74200/-രുപ ക്യാമ്പിലെ സർദ്ദാറിന്റെ ഇരുമ്പ് പെട്ടിയിൽ സൂക്ഷിച്ചിരുന്നു. പെട്ടിയുടെ പൂട്ട് പൊളിച്ച് ക്യാമ്പിലെ തന്നെ ജീവനക്കാരനായ സേതി മോഷ്ടിക്കുകയായിരുന്നു.