jsph

കിട​ങ്ങൂർ: ലൈസൻസോ മറ്റ് അധികാരപത്രമോ ഇല്ലാതെ അനധികൃതമായി പടക്ക നിർമ്മാണം നട​ത്തി​യ മദ്ധ്യവയ​സ്​കൻ അ​റ​സ്റ്റിൽ. കിടങ്ങൂർ ചെമ്പി​ളാവ് തുണ്ടി​യിൽ ജോസ​ഫിനെ (അ​പ്പ​ച്ചൻ- 64) ആണ് കിട​ങ്ങൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ലൈസൻസോ മറ്റ് അധികാരപത്രമോ ഇല്ലാതെ അനധികൃതമായി ചെമ്പിളാവ് ലക്ഷംവീട് കോളനി ഭാഗത്തുള്ള തന്റെ റബ്ബർ തോട്ടത്തിൽ നിർമ്മിച്ച ഷെഡുകളിലും ഇതിന്റെ വരാന്തയിലുമായി പടക്കങ്ങൾ സൂക്ഷിക്കു​ക​യും നിർമ്മാണം നടത്തുകയുമായിരുന്നു. ഇവിടെനിന്നും വിവിധ ഇനത്തിൽപ്പെട്ട പടക്ക​ങ്ങളും ഇത് നിർമ്മിക്കാൻ ഉപയോഗിക്കുന്ന വെടിമരുന്ന് സാമഗ്രിക​ളും പൊലീസ് കണ്ടെടുത്തു. കിടങ്ങൂർ സ്റ്റേഷൻ എസ്.എ​ച്ച്.ഒ ടി.എ​സ് റെ​നീഷ്, എസ്.ഐ മാരായ സു​ധീർ, ജിനു, സി.പി.ഒമാരായ വിജയരാജ്, സന്തോ​ഷ്, ജി​തീഷ്, സന്തോ​ഷ് എന്നിവർ ചേർ​ന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.