
വെഞ്ഞാറമൂട്:നെല്ലനാട് പഞ്ചായത്തിലെ വെട്ടുവിള പട്ടികജാതി കോളനിയിൽ അംബേദ്കർ ഗ്രാമം പദ്ധതിയനുസരിച്ചുള്ള ഒരു കോടി രൂപയുടെ വിവിധ നവീകരണ പ്രവർത്തനം ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വൈ.വി.ശോഭ കുമാർ,ബ്ലോക്ക് പഞ്ചായത്തംഗം മഞ്ചു സുനിൽ,വാർഡംഗം മഞ്ജു എൽ.എസ്, ഹസി സോമൻ,ഇ.എ.സലീം,ബാബു രാജൻ, സി.ജയൻ,പട്ടികജാതി വികസന ഓഫീസർ പ്രശാന്ത് ഇ.പെരേര,നിർമ്മിതികേന്ദ്രം എഞ്ചിനീയർമാർ തുടങ്ങിയവർ പങ്കെടുത്തു.