കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം പ്രകാരം നഗരൂർ കൃഷിഭവനിൽ നടന്ന കിഴങ്ങ് വർഗ വിത്ത് വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി നിർവഹിച്ചു.നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത അദ്ധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ നിയ സെലിൻ സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ശ്രീജ ഉണ്ണികൃഷ്ണൻ,ബ്ലോക്ക് മെമ്പർ കുമാരി ശോഭ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബി ശ്രീരാജ് നന്ദി പറഞ്ഞു.