കല്ലറ:കാട്ടും പുറം പ്രതിഭാ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ റിപ്പബ്ലിക്ക് ദിനാഘോഷവും സൗജന്യ ദന്ത പരിശോധനാ ക്യാമ്പും 26,28 തീയതികളിൽ നടക്കും.26ന് വൈകിട്ട് 3.30ന് റിപ്പബ്ലിക്ക് ദിന റാലി,4ന് സമ്മേളനം.പി.എസ്. സി മെമ്പർ എസ്.വിജയ കുമാർ അദ്ധ്യക്ഷത വഹിക്കും. ഒ.എസ്.അംബിക എം.എൽ. എ ഉദ്ഘാടനം ചെയ്യും.ക്ലബ് പ്രസിഡന്റ് രാജേന്ദ്ര കുറുപ്പ് സ്വാഗതം പറയും.28ന് രാവിലെ 9.30 മുതൽ ആരംഭിക്കുന്ന ദന്ത പരിശോധന ക്യാമ്പ് പുളിമാത്ത് എഫ് എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.നിജു ഉദ്ഘാടനം ചെയ്യും.പ്രതിഭാ ഗ്രന്ഥശാല പ്രസിഡന്റ് അജിത് കുമാർ അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി ഗിരിഷ് കുമാർ സ്വാഗതം പറയും.