
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഏകീകരണത്തിനുള്ള സ്‌പെഷ്യൽ റൂൾസ് ഭേദഗതി അടുത്ത അദ്ധ്യയന വർഷത്തിന് മുമ്പ് പൂർത്തിയാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.
നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ വിദ്യാഭ്യാസവകുപ്പ് സമയക്രമം തയാറാക്കിയിട്ടുണ്ട്. വിദഗ്ദസമിതിയുടെ ഭേദഗതി സംബന്ധിച്ച ശുപാർശ വകുപ്പ് പരിശോധിച്ചു വരികയാണ്. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി നിർദേശങ്ങൾ സമർപ്പിക്കാൻ കരട് റൂൾസ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകും. ഡയറക്ടറുടെ നിർദേശങ്ങൾ കൂടി ഉൾപ്പെട്ട ഫയൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പരിശോധനക്ക് ശേഷം നിയമവകുപ്പിന് കൈമാറും. വകുപ്പുകളുടെ നിർദ്ദേശങ്ങൾ കൂടി ലഭിച്ചശേഷം മുഖ്യമന്ത്രിക്ക് സമർപ്പിക്കും.