
കല്ലറ:പാങ്ങോട് പഞ്ചായത്ത് മൈലമൂട് വാർഡിൽ വേലൻ മുക്കിൽ എം.പിയുടെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ചു നിർമ്മിച്ച ഹൈമാസ് ലൈറ്റിന്റെ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു.പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫി,ശ്രീകണ്ഠൻ,ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലളിത കുമാരി,വാർഡ് മെമ്പർമാരായ ഷീജ, അബ്ദുൽഖരീം പാങ്ങോട് വിജയൻ,ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഹസീൻ പാങ്ങോട്,ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഡി.എസ്.അനിൽകുമാർ,യൂത്ത് കോൺഗ്രസ് പാങ്ങോട് മണ്ഡലം പ്രസിഡന്റ് റിഷാദ് കൊച്ചാലുമൂട്,ഭരതന്നൂർ മണ്ഡലം വൈസ് പ്രസിഡന്റ് ഖാസീം പിള്ള തുടങ്ങിയവർപങ്കെടുത്തു.