
പൊന്നോമനയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര. കുഞ്ഞിനെ തോളിൽ കിടത്തി ലാളിക്കുന്ന ചിത്രമാണ് നയൻതാര പങ്കുവച്ചത്. ദൈവത്തിന്റെ സകല ചൈതന്യവും ഒരു കുഞ്ഞുമുഖത്ത് എന്ന അടിക്കുറിപ്പോടെയാണ് നയൻതാര ചിത്രം പങ്കുവച്ചത്. സംവിധായകൻ അൻഫോൻസ് പുത്രന്റെ കമന്റ് ശ്രദ്ധേയമായി. 'മാഡം, രണ്ടു മുഖത്തും" എന്നു കുറിച്ചു. അൽഫോൻസ് പുത്രന്റെ കമന്റിനു നിരവധിയാളുകൾ മറുപടി നൽകി. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ഗോൾഡ് സിനിമയിൽ നയൻതാരയായിരുന്നു നായിക. നയൻതാരയുടെ ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവൻ എപ്പോഴും ഉപയോഗിക്കാറുള്ള രത്തമാരേ എന്ന ഗാനം ചിത്രത്തിനൊപ്പം ചേർക്കാത്തതിൽ നന്ദിയുണ്ടെന്ന് ആരാധകരിൽ ചിലർ .രജനികാന്ത് ചിത്രം ജയിലറിലെ രത്തമാരേ എന്ന ഗാനത്തിന് സ്വാതന്ത്ര്യം ലഭിച്ചെന്ന് ഒരാൾ കുറിച്ചുണ്ട്. തെന്നിന്ത്യയിലെ സൂപ്പർ താരദമ്പതിമാരാണ് നയൻതാരയും വിഘ്നേഷ് ശിവനും. ഏഴുവർഷത്തെ പ്രണയത്തിനുശേഷം 2021 ജൂണിൽ . വിവാഹിതരായ ഇരുവർക്കും ഒക്ടോബറിലാണ് ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നത്. ഉയിർ രുദ്രോനീൽ എൻ. ശിവൻ, ഉലക് ദൈവിക് എൻ. ശിവൻ എന്നിങ്ങനെയാണ് മക്കളുടെ പേര്.