പേരൂർക്കട: നേതാജി സുഭാഷ്ചന്ദ്രബോസിന്റെ 137-ാമതു ജയന്തിയാഘോഷം നടത്തി.അഖില ഭാരതീയ പൂർവ്വ സൈനിക സേവാ പരിഷത്തും സൈന്യ മാതൃശക്തി ജില്ലാ കമ്മിറ്റിയും സംയുക്തമായാണ് ''പരാക്രം ദിവസ്'' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. പി.എം.ജി ജംഗ്ഷനിൽ നേതാജിയുടെ പൂർണകായ പ്രതിമയിൽ റിട്ട. എയർ വൈസ് മാർഷൽ ടി.പി മധുസൂദനൻ പുഷ്പാർച്ചന നടത്തി.സംസ്ഥാന രക്ഷാധികാരികളായ ഇന്ത്യൻ നേവി റിട്ട. ക്യാപ്റ്റൻ കെ. ഗോപകുമാർ, റിട്ട. കേണൽ സജ്ജു കൃഷ്ണൻ, ജില്ലാ പ്രസിഡന്റ് സുധാകരൻ നായർ,വൈസ് പ്രസിഡന്റ് ടി.പി പൊന്നമ്മ, രക്ഷാധികാരി മായ ഗോപൻ, ജില്ലാപ്രസിഡന്റ് എസ്.ശാരദ തുടങ്ങിയവർ പങ്കെടുത്തു.