sneharamam

തിരുവനന്തപുരം: മാലിന്യമുക്ത നവകേരളം ക്യാമ്പെയിനിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നാഷണൽ സർവീസ് സ്‌കീം ഒരുക്കിയ 2740 സ്നേഹാരാമങ്ങൾ ഇന്ന് നാടിന് സമർപ്പിക്കും. രാവിലെ 11ന് തിരുവനന്തപുരം ഗവ.വിമൻസ് കോളേജിൽ നടക്കുന്ന ചടങ്ങ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. മാലിന്യകേന്ദ്രങ്ങളായിരുന്ന പൊതുസ്ഥലങ്ങൾ 'ഹരിതം നിർമ്മലം' പദ്ധതിയുടെ ഭാഗമായാണ് സ്‌നേഹാരാമങ്ങളാക്കിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ശുചിത്വമിഷന്റെയും സഹകരണത്തോടെയാണിത്. പച്ചത്തുരുത്ത്, ചുമർചിത്രം, വെർട്ടിക്കൽ ഗാർഡൻ, പാർക്ക്, വിശ്രമ സംവിധാനം, ഇൻസ്റ്റലേഷൻ എന്നിവ സ്നേഹാരാമങ്ങളിലുണ്ടാവും. ലക്ഷ്യമിട്ട 3000 സ്‌നേഹാരാമങ്ങളിൽ 260 എണ്ണത്തിന്റെ നിർമ്മാണം ഉടൻ പൂർത്തിയാവും.