വെള്ളറട:വെള്ളറട ഗ്രാമപഞ്ചായത്തിൽ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം.ഫെബ്രുവരി 13ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ അഭിമുഖം നടക്കും.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 6നു മുൻപായി അപേക്ഷകൾ ഓഫീസിൽ നേരിട്ട് സമർപ്പിക്കണം. യോഗ്യത സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ അല്ലെങ്കിൽ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ളോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്,ഡിപ്ളോമ ഇൻ കംപ്യൂട്ടർ ആപ്ളിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം.പ്രായപരിധി 2021 ജനുവരി 1ന് 18നും 30നും ഇടയിൽ.പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവ് അനുവദിക്കും.