വർക്കല: വ്യാപാരി വ്യവസായി ഏകോപന സമിതി വർക്കല ടൗൺ,കല്ലമ്പലം,വടശ്ശേരിക്കോണം യൂണിറ്റികളുടെ പൊതുസമ്മേളനവും കുടുംബസഹായനിധി വിതരണവും ഇന്ന് വൈകിട്ട് 3ന് വർക്കല മൈതാനത്ത് മന്ത്റി കടന്നപ്പളളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.വർക്കല യൂണിറ്റ് പ്രസിഡന്റ് കെ.രാജേന്ദ്രൻനായർ അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.കുടുംബ സുരക്ഷാ പദ്ധതി പ്രകാരമുള്ള മരണാനന്തര സഹായ വിതരണം അഡ്വ.വി.ജോയി എം.എൽ.എയും വർക്കല യൂണിറ്റിലെ അംഗങ്ങൾക്കുള്ള ചികിത്സാ സഹായവിതരണം നഗരസഭ ചെയർമാൻ കെ.എം.ലാജിയും നിർവഹിക്കും. ജില്ലാ വൈസ് പ്രസിഡന്റ് ബി.ജോഷിബാസു സ്വാഗതവും കല്ലമ്പലം യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റാഫി നന്ദിയും പറയും.