
വിതുര:പുണ്യപുരാതനവും,പ്രശസ്തവുമായ ചായം ശ്രീഭദ്രകാളിക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷിക നേർച്ചതൂക്ക മഹോത്സവത്തിന്റെ ഭാഗമായിഇന്നലെരാവിലെ നടന്നചായത്തമ്മയ്ക്ക് പൊങ്കാല അർപ്പണചടങ്ങിലും അന്നദാനത്തിലും നെടുമങ്ങാട് താലൂക്കിന്റെവിവിധഭാഗങ്ങളിൽനിന്നെത്തിയ ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു.ക്ഷേത്രമേൽശാന്തി എസ്.ശംഭുപോറ്റി പണ്ടാരഅടുപ്പിൽ തീ പകർന്നു.ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പി.വിജയൻനായർ,സെക്രട്ടറി എസ്.തങ്കപ്പൻപിള്ള,ട്രഷറർ പി.ബിജുകുമാർ,വൈസ് പ്രസിഡന്റ് ജി.ഗിരീശൻനായർ,ജോയിന്റ് സെക്രട്ടറി പി.ഭുവനേന്ദ്രൻനായർ എന്നിവർ നേതൃത്വം നൽകി.പൊങ്കാലഅർപ്പിക്കുവാനെത്തിയഭക്തർക്ക് ക്ഷേത്രകമ്മിറ്റിയുടേയും കേരളകൗമുദിയുടെയും നേതൃത്വത്തിൽപുറത്തിറക്കിയ സപ്ലിമെന്റ് വിതരണംനടത്തി.വൈകിട്ട് വണ്ടിഓട്ടം,ഉരുൾ,വലിയഉരുൾ,രാത്രി താലപ്പൊലി,കരാക്കേ ഗാനമേള,മ്യൂസിക്കൽ ഡാൻസ് എന്നിവയുണ്ടായിരുന്നു.സമാപനദിനമായ ഇന്ന് രാവിലെപതിവ്പൂജകൾക്കും,വിശേഷാൽപൂജകൾക്കുംശേഷം ഉച്ചയ്ക്ക് അന്നദാനം,രാത്രി 7 ന് ഫ്യൂഷൻഡാൻസ്, 8 ന് വിതുര ശ്രീമഹാദേവർശ്രീദേവീക്ഷേത്രത്തിൽനിന്നാരംഭിക്കുന്നഭക്തിനിർഭരവും, വർണാഭവുമായഓട്ടംഘോഷയാത്രവിതുരഹൈസ്കൂൾജംഗ്ഷൻ,കലുങ്ക്ജംഗ്ഷൻ,കല്ലുവെട്ടാൻകുഴി,കൊപ്പം,മേലേകൊപ്പം,ചായം വഴി ക്ഷേത്രത്തിൽസമാപിക്കും.രാത്രി 9.30 ന് നാടൻപാട്ടുകളുടെ ദൃശ്യാവിഷ്ക്കരണം പാണ്ടവപ്പട.12 ന് നടക്കുന്നഗുരുസിയോടെഉത്സവംകൊടിയിറങ്ങും.