
തിരുവനന്തപുരം: യു.ഡി.എഫ് ഉഭയകക്ഷി ചർച്ചകൾക്ക് 25 മുതൽ തുടക്കമാകുമെന്ന് കൺവീനർ എം.എം. ഹസ്സൻ അറിയിച്ചു. ആദ്യദിനം കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായിട്ടാണ് കൂടിക്കാഴ്ച. 29ന് മുസ്ലിം ലീഗ്, 30ന് ആർ.എസ്.പി, കേരള കോൺഗ്രസ് ജേക്കബ്, 31ന് കേരള ഡെമോക്രാറ്റിക് പാർട്ടി, ജെ.എസ്.എസ്, ഫെബ്രുവരി ഒന്നിന് സി.എം.പി, ഫോർവേർഡ് ബ്ലോക്ക് എന്നീ പാർട്ടികളുടെ പ്രതിനിധികളുമായി ചർച്ച നടത്തും. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ സഭാനടപടികൾക്കു ശേഷം നിശ്ചയിച്ച ദിവസങ്ങളിൽ ഘടകകക്ഷി നേതാക്കളുമായുള്ള ചർച്ചകൾ കന്റോൺമെന്റ് ഹൗസിൽ നടക്കും.