photo

നെടുമങ്ങാട്: നഗരസഭയിൽ വനിതകൾക്കായി അത്യാധുനിക ഫിറ്റ്നെസ് സെന്റർ സജ്ജമായി.ഇന്ന് വൈകിട്ട് മൂന്നിന് മന്ത്രി ജി.ആർ.അനിൽ സെന്റർ തുറന്നുകൊടുക്കും. ജിം സംവിധാനത്തിനു പുറമെ സുംബാ ഡാൻസിനും യോഗാ പരിശീലനത്തിനുള്ള സംവിധാനവും ഇവിടെയുണ്ട്. ട്രെഡ്മിൽ,എലിപ്റ്റിക്കൽ ക്രോസ് ട്രെയിനർ,ചാഞ്ഞുകിടക്കുന്ന ബൈക്ക്, മൾട്ടി ജിം,സ്മിത്ത് പ്ലസ് ഫംഗ്‌ഷണൽ ട്രെയിനർ,അബ്ഡക്ടർ/അഡക്റ്റർ,ചിൻ ഡിപ്, റോമൻ എക്സ്റ്റൻഷൻ എക്സ്ക്ലൂസീവ്, ഡബിൾ ട്വിസ്റ്റർ,മൾട്ടി ആബ്സ് ബെഞ്ച്,ഫ്ലാറ്റ് ബെഞ്ച്,എബി കോർ മെഷീൻ,ഫുൾ ബോഡി വൈബ്രേറ്റർ,സ്റ്റോറേജ് പോസ്റ്റ്, തുഴച്ചിൽ യന്ത്രം, നിയോപ്രീൻ ഡംബൽസ്, ബാർബെല്ലുകൾ, സ്റ്റെപ്പ് ബോർഡ്, കെറ്റിൽ ബെൽ,ജിം ബോൾ, മെഡിസിൻ ബോൾ,യോഗ പായ തുടങ്ങിയ പരിശീലന സാമഗ്രികൾ സജ്ജമാണ്‌.രാവിലെ അഞ്ചു മുതൽ എട്ടുവരെയും വൈകിട്ട് നാലു മുതൽ എട്ടു വരെയുമാണ് പരിശീലനം. പരിചയ സമ്പന്നരായ പരിശീലകരെ നിയോഗിച്ചിട്ടുണ്ട്. 32 ലക്ഷം രൂപ വിനിയോഗിച്ചാണ് സെന്റർ ആരംഭിച്ചതെന്ന് നഗരസഭ ചെയർപേഴ്‌സൺ സി.എസ്.ശ്രീജ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഉദ്‌ഘാടനച്ചടങ്ങിൽ സിനിമാതാരം ശാന്തി മായാദേവി മുഖ്യാതിഥിയാകും. വാർത്താസമ്മേളനത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ബി.സതീശൻ,പി.ഹരികേശൻ നായർ,പി.വസന്തകുമാരി, എസ്.സിന്ധു,എസ്.അജിത,മുനിസിപ്പൽ സെക്രട്ടറി എന്നിവരും പങ്കെടുത്തു.