
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ ഐ.ഡി കാർഡ് നിർമ്മിച്ചെന്ന കേസിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും വ്യാജ കാർഡുമായി വന്നാൽ വോട്ട് ചെയ്യാനാകില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ. വാർത്താസമ്മേളനത്തിൽ കേസ് സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സമർപ്പിച്ച പരാതിയിൽ മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. കേന്ദ്ര ഏജൻസികളുടെ സഹായം തേടുമോയെന്ന ചോദ്യത്തിന് നിലവിൽ അന്വേഷണം നടക്കുന്നതിനാൽ കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു മറുപടി.