
നെടുമങ്ങാട്: എസ്.എൻ.ഡി.പി യോഗം നെടുമങ്ങാട് യൂണിയന് കീഴിൽ ചെല്ലാംകോട് ശാഖയിലെ ഗുരുപീഠം മൈക്രോഫിനാൻസ് യൂണിറ്റ് വാർഷികം യൂണിയൻ പ്രസിഡന്റ് എ.മോഹൻദാസ് ഉദ്‌ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി ബൈജുവിന്റെ അദ്ധ്യക്ഷതയിൽ യൂണിറ്റ് ജോയിന്റ് കൺവീനർ സരിതാ ബിജു സ്വാഗതം പറഞ്ഞു. കൺവീനർ പ്രീനാ ബൈജു റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.യൂണിയൻ ഭരണസമിതിയംഗം ഗോപാലൻ റൈറ്റ്,യൂണിയൻ വനിതാസംഘം പ്രസിഡന്റ് എസ്.ലതാകുമാരി,സെക്രട്ടറി കൃഷ്ണാ റൈറ്റ് തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് അംഗം ശ്രീലാ ബിനു നന്ദി പറഞ്ഞു.