
തിരുവനന്തപുരം:ടൂറിസം മേഖലയിലെ സാദ്ധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യുന്ന കേരള കൗമുദി കോൺക്ളേവ്-2024 ഇന്ന് നടക്കും.വൈകിട്ട് മൂന്നിന് മാസ്കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന ചടങ്ങ് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വി.കെ പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.കേരള കൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്.വിക്രമൻ സ്വാഗതം പറയും.
കേരള കൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ് രാജേഷ് ആമുഖ പ്രഭാഷണം നടത്തും.തുടർന്ന് ഉപഹാരസമർപ്പണം നടക്കും.കേരള കൗമുദി പ്രസിദ്ധീകരിച്ച ടൂറിസത്തെ പറ്റിയുള്ള പ്രത്യേക പതിപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രകാശനം നിർവഹിക്കും. ടൂറിസം സാദ്ധ്യതകളും വെല്ലുവിളികളുമെന്ന വിഷയത്തിൽ ചർച്ച നടക്കും.
ട്രിവാൻഡ്രം ചേംബർ ഒഫ് കൊമേഴ്സ് പ്രസിഡന്റ് എസ്.രഘുചന്ദ്രൻ നായർ,എമിറേറ്റ്സ് എയർലൈൻസ് കേരള ഹെഡ് ആശാ സുബ്രഹ്മണ്യം,കേരള ട്രാവൽസ് എം.ഡി ചന്ദ്രഹാസൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.