
പരീക്ഷകൾ
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം നടത്തുന്ന നാലാം സെമസ്റ്റർ എം.എ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ പരീക്ഷയുടെ ഡിസർട്ടേഷൻ ആൻഡ് വൈവവോസി, കോമ്പ്രിഹെൻസീവ് വൈവവോസി പരീക്ഷകൾ ഫെബ്രുവരി ഒന്നു മുതൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രത്തിൽ വച്ച് നടത്തും.
പ്രാക്ടിക്കൽ
ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എസ്‌സി ഇലക്‌ട്രോണിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 29, 30, 31 തീയതികളിൽ അതത് കോളേജുകളിൽ നടത്തും.
നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്‌സി. സൈക്കോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 31, ഫെബ്രുവരി ഒന്ന് തീയതികളിലും എം.എസ്‌സി കൗൺസിലിംഗ് സൈക്കോളജി പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി രണ്ടിനും അതത് കോളേജുകളിൽ നടത്തും.
പി.ജി ഡിപ്ലോമ
ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ജിനോമിക്സ് ആൻഡ് ജീൻ ടെക്‌നോളജി, കാര്യവട്ടം ക്യാമ്പസിൽ അഡ്വാൻസ്ഡ് പി.ജി ഡിപ്ലോമ ഇൻ മോളിക്യുലാർ ഡയഗ്നോസ്റ്റിക്സ് കോഴ്സിൽ പ്രവേശനത്തിന് ഫെബ്രുവരി അഞ്ചിനകം അപേക്ഷിക്കാം. യോഗ്യത: ലൈഫ് സയൻസിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം/ ബയോടെക്‌നോളജിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം/ മെഡിക്കൽ സയൻസിൽ ബിരുദാനന്തരബിരുദം/ ബയോടെക്‌നോളജിയിൽ എം.ടെക്. ഫോൺ: 9495819218. വെബ്സൈറ്റ്- www.keralauniversity.ac.in.
തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രം ഫെബ്രുവരി ആദ്യവാരം ആരംഭിക്കുന്ന ടീച്ചേഴ്സ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ് ഇൻ യോഗ ആന്റ് മെഡിറ്റേഷൻ കോഴ്സിനും സർട്ടിഫിക്കറ്റ് ഇൻ നഴ്സിംഗ് അഡ്മിനിസ്‌ട്രേഷൻ കോഴ്സിനും ഏതാനും സീറ്റ് ഒഴിവുണ്ട്. ഫോൺ 0471 2302523.
സെന്റർ ഫോർ ജിയോ സ്‌പെഷ്യൽ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്‌നോളജിയിൽ പി.ജി. ഡിപ്ലോമ ഇൻ ജിയോ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്‌നോളജി കോഴ്സിൽ എസ്.സി/എസ്.ടി. വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. അസൽ രേഖകളുമായി 29 ന് ഹാജരാകണം. ഫോൺ : 0471 2308214, 9447103510.