
നെയ്യാറ്റിൻകര : സുഗതകുമാരിക്ക് തിരുവനന്തപുരത്ത് സ്മാരകം നിർമ്മിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി . നെയ്യാറ്റിൻകര നഗരസഭയും ബോധേശ്വരൻ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച സുഗതകുമാരി ടീച്ചറുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന നവതി ആഘോഷങ്ങളുടെ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഭയയുടെ പ്രവർത്തനങ്ങൾക്ക് സഹായം നൽകത്തക്കവിധത്തിൽ കേന്ദ്രം വിപുലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
നഗരസഭ ചെയർമാൻ പി .കെ രാജമോഹനൻ അധ്യക്ഷനായിരുന്നു കെ. ആൻസലൻ എം.എൽ എ മുഖ്യ അതിഥിയായിരുന്നു. ഡോ. എം എ സാദത്ത്, വി കേശവൻകുട്ടി, മഞ്ചവിളാകം ജയൻ , ആർ . നടരാജൻ , പ്രിൻസിപ്പൽ ദീപ, ഹെഡ്മിസ്ട്രസ് ആനിഹെലൻ , എം . രാജ് മോഹൻ എന്നിവർ സംസാരിച്ചു.