
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസ് വിവാദത്തിൽ താൻ പറയുന്നത് ദൈവത്തിനു മുന്നിൽ തെളിയുമെന്ന് മന്ത്രി കെ.ബി.ഗണേശ്‌കുമാർ മാദ്ധ്യമ ങ്ങളോട് പറഞ്ഞു.
''ഞാൻ പറയുന്നത് സത്യമെന്ന് ദൈവത്തിന് മുന്നിൽ തെളിയും. ആരെയും ദ്രോഹിക്കാറില്ല, എന്നെ ദ്രോഹിക്കാൻ ചിലർക്ക് താൽപര്യമുണ്ട്. ഇനി ഒരു തീരുമാനവും എടുക്കില്ല. പറയാനുള്ളത് ഉദ്യോഗസ്ഥർ പറയും''– ഗണേശ്‌കുമാർ പറഞ്ഞു.
മന്ത്രി പദവി ഏറ്റെടുത്തശേഷം, കെ.എസ്.ആർ.ടി.സിക്ക് ഇ ബസ് വേണ്ടെന്ന നിലപാടാണ് ഗണേശ് സ്വീകരിച്ചത്. ഇതിനു ഇടതുമുന്നണിയിൽ പിന്തുണ ലഭിച്ചില്ല. ആധുനിക കാലത്ത് ഇ- ബസുകൾ ആവശ്യമാണെന്നാണ് സി.പി.എം നിലപാട്. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് അടക്കം ഇതേ നിലപാടാണ്.
ഇലക്ട്രിക് ബസ് വിവാദത്തിലും ബസുകളുടെ ലാഭക്കണക്ക് പുറത്തുവന്നതിലും ഗണേശ് കുമാർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.