vigilance

തിരുവനന്തപുരം : ഫയൽ അനധികൃമായി പിടിച്ചുവച്ച് അർഹമായ ഗ്രേഡ് അനുവദിക്കുന്നില്ലെന്ന ജീവനക്കാരന്റെ പരാതിയെ തുടർന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ വിജിലൻസ് പരിശോധന നടത്തി. പന്തളം എൻ.എസ്.എസ് പോളിടെക്നിക്കിലെ അറ്റൻഡർ ഗോപകുമാറിന്റെ പരാതിയിലായിരുന്നു പരിശോധന. വിജിലൻസ് തിരുവനന്തപുരം മരുതംകുഴി യൂണിറ്റിലെ സി.ഐ. സോമശേഖരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ബന്ധപ്പെട്ട വിഭാഗത്തിലെ ഫയലുകൾ പരിശോധിച്ച സംഘം വിവരങ്ങൾ ചോദിച്ചറിഞ്ഞാണ് മടങ്ങിയത്.