വാമനപുരം:എസ്.എൻ.ഡി.പി യോഗം കുമാരനാശാൻ സ്മാരക വാമനപുരം യൂണിയനിലെ വനിതാ ശാക്തീകരണ സംഗമം നാളെ രാവിലെ 10.30ന് യൂണിയൻ ഹാളിൽ നടക്കും.യോഗം കൗൺസിലർ ഡി.വിപിൻ രാജ് ഉദ്ഘാടനം ചെയ്യും.യൂണിയൻ ചെയർമാൻ കെ.രാജേന്ദ്രൻ സിതാര അദ്ധ്യക്ഷത വഹിക്കും.കൺവീനർ എസ്.ആർ.രജികുമാർ സ്വാഗതം പറയും.യോഗം അസിസ്റ്റന്റ് സെക്രട്ടറി വനജ വിദ്യാധരൻ വനിതാ ശാക്തീകരണ സന്ദേശം നൽകും.വനിതാ സംഘം കേന്ദ്ര കമ്മിറ്റി ട്രഷറർ ഗീതാ മധു മുഖ്യ പ്രഭാഷണം നടത്തും.എസ്.ആർ.ദാസ്,ജെ.രാജേന്ദൻ മൈലക്കുഴി,ചന്തു വെള്ളു മണ്ണടി എന്നിവർ പങ്കെടുക്കും.