
കടയ്ക്കാവൂർ: നേതാജി സുഭാഷ്ചന്ദ്രബോസിന്റെ 127-ാംമത് ജന്മദിനവാർഷികവും എൻഡോവ്മെന്റ് അവാർഡ്ദാനവും കടയ്ക്കാവൂർ പഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു.ചിറയിൻകീഴ് എം.എൽ.എ വി.ശശി ഉദ്ഘാടനം ചെയ്തു.എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് ഉയർന്ന മാർക്ക് നേടിയ അനുപമയ്ക്ക് ചടങ്ങിൽ അവാർഡ് നൽകി.പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷീല,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം,ജില്ലാ പഞ്ചായത്ത് അംഗം ആർ.സുഭാഷ്,ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.പ്രകാശ്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഫിറോസ് ലാൽ,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മണികണ്ഠൻ,സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ യമുന,എം.ഷിജു,ബീനാ രാജീവ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്രീകല,രാധിക പ്രദീപ്,അജിത,പഞ്ചായത്ത് സെക്രട്ടറി അജിത്ത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.