വിതുര: വിതുര എം.ജി.എം പൊന്മുടിവാലി പബ്ലിക് സ്‌കൂളിന്റെ വാർഷികാഘോഷം എം.ജി.എം ഫെസ്റ്റ് 2024 വിവിധ പരിപാടികളോടെ നാളെ വൈകിട്ട് 6ന് നടക്കും. കെ.എസ്.ഇ.ബി ചീഫ് വിജിലൻസ് ഒാഫീസർ ബി.കെ.പ്രശാന്തൻ കാണി ഉദ്ഘാടനം ചെയ്യും. നടൻ നോബി മാർക്കോസ്, എം.ജി.എം എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഡോ.ഗീവർഗീസ് യോഹന്നാൻ, എം.ജി.എം ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അഡ്മിനിസ്‌ട്രേറ്റീവ് മാനേജർ ആർ.സുനിൽകുമാർ, സ്‌കൂൾ പ്രിൻസിപ്പൽ ദീപാ.സി.നായർ, മാനേജർ അഡ്വ.എൽ.ബീന എന്നിവർ പങ്കെടുക്കും. രാത്രി 7ന് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധകലാപരിപാടികൾ നടക്കും.