മുടപുരം : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ അഴൂർ യൂണിറ്റ് വാർഷിക സമ്മേളനവും കുടുംബ സംഗമവും 30 ന് രാവിലെ 9 ന് പെരുങ്ങുഴി പെൻഷൻഭവനിൽ നടക്കും .യൂണിറ്റ് രക്ഷാധികാരി എസ്.സദാശിവൻ പിള്ള പതാക ഉയർത്തും .യൂണിറ്റ് പ്രസിഡന്റ് ജെ.സുധാകരൻ അദ്ധ്യക്ഷത വഹിക്കും.ജോയിന്റ് സെക്രട്ടറി എം .നടേശൻ ആശാരി അനുസ്മരണം നടത്തും.സംസ്ഥാന ട്രഷറർ കെ.സദാശിവൻ നായർ ഉദ്‌ഘാടനം ചെയ്യും .ജില്ലാ വൈസ് പ്രസിഡന്റ് എസ്.രാമദാസ് സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും .എസ്. ടി. ഹരിലാൽ ,സലീന എന്നിവരെ ആദരിക്കും.യൂണിറ്റ് സെക്രട്ടറി എ.ഹാരീദ് റിപ്പോർട്ടും ട്രഷറർ വി.നടരാജൻ വരവ്ചെലവ് കണക്കും അവതരിപ്പിക്കും .ബ്ലോക്ക് സെക്രട്ടറി എസ്.നാസറുദീൻ ,സംസ്ഥാന കൗൺസിലർ കെ.രവി,ജില്ലാ കമ്മിറ്റി അംഗം എം.പ്രസന്ന ,ബ്ലോക്ക് പ്രസിഡന്റ് ഉമാമഹേശ്വരൻ,രക്ഷാധികാരി എസ്.സദാശിവൻ പിള്ള എന്നിവർ സംസാരിക്കും.യൂണിറ്റ് വൈസ് പ്രസിഡന്റ് സജിതൻ .ബി.എസ് .സ്വാഗതവും സെലീന നന്ദിയും പറയും.