f

ഏപ്രിലിൽ നാല് ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ റിലീസിന് തമിഴകം ഒരുങ്ങുന്നു. ഉലകനായകൻ കമൽഹാസനും ഷങ്കറും ഒന്നിക്കുന്ന ഇന്ത്യൻ 2, അജിത് നായകനാവുന്ന വിടാമുയർച്ചി, പാ രഞ്ജിത്ത് - വിക്രം ചിത്രം തങ്കലാൻ, ധനുഷ് നായകനും സംവിധായകനായും എത്തുന്ന ഡി 50 എന്നിവയാണ് ചിത്രങ്ങൾ. ലൈറ്റ് പ്രൊഡക്ഷൻസും റെഡ് ജയന്റ് മൂവീസും ചേർന്ന് നിർമ്മിക്കുന്ന ഇന്ത്യൻ 2 വിൽ കാജൽ അഗർവാൾ ആണ് നായിക. ഏപ്രിൽ 11ന് ചിത്രം റിലീസ് ചെയ്യും. തുനിവ് എന്ന ഹിറ്റ് ചിത്രത്തിനുശേഷം അജിത് നായകനാവുന്ന വിടാവുയർച്ചി മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്നു. ഏപ്രിൽ 24 ന് റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.

ഒടിടി അവകാശം 100 കോടി രൂപയ്ക്ക് വിറ്റുപോയി എന്നാണ് റിപ്പോർട്ട്.തങ്കലാൻ ഏപ്രിൽ 11 ന് റിലീസ് ചെയ്യാനാണ് തീരുമാനം. പാർവതി തിരുവോത്തും മാളവിക മോഹനനുമാണ് നായികമാർ. സ്റ്റുഡിയോ ഗ്രീൻ, നീലം പ്രൊഡക്ഷൻസ് എന്നീ ബാനറുകളിലാണ് നിർമ്മാണം. ധനുഷ് ചിത്രം ഡി 50 ഏപ്രിൽ 11 ന് റിലീസ് ചെയ്യും.നിത്യ മേനോൻ, എസ്.ജെ. സൂര്യ, സുദീപ് കൃഷ്ണൻ, കാളിദാസ് ജയറാം, അപർണ ബാലമുരളി, ദുഷാര വിജയൻ, അനിഖ സുരേന്ദ്രൻ, വരലക്ഷ്മി ശരത് കുമാർ എന്നിവരാണ് മറ്റ് താരങ്ങൾ. സൺപിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന് എ.ആർ. റഹ്മാനാണ് സംഗീതം.