തിരുവനന്തപുരം:റിസർവ് ബാങ്കിലെ സംഘടനാപ്രവർത്തകനായിരുന്ന അഡ്വ.ടി.കെ.തങ്കച്ചനെ അനുസ്മരിച്ച് റിസർവ് ബാങ്ക് ക്ലബ് ഹാളിൽ നടത്തിയ സമ്മേളനം ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ പ്രഥമ സംസ്ഥാന പ്രസിഡന്റ് പി.സദാശിവൻ പിള്ള ഉദ്ഘാടനം ചെയ്തു.ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം നേതാവും സ്റ്റേറ്റ് ബാങ്ക് റിട്ടയറീസ് ഫോറം പ്രസിഡന്റുമായ പി.വി.ജോസ്,ഓൾ ഇന്ത്യ നബാർഡ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് ജോസ് ടി.എബ്രഹാം,ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഹരികുമാർ, ഓൾ ഇന്ത്യ റിസർവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറി എസ്.ബി.എസ്.പ്രശാന്ത്,റിസർവ് ബാങ്ക് വർക്കേഴ്സ് യൂണിയൻ ചീഫ് സെക്രട്ടറി ടി.നിതീഷ്,ഓൾ ഇന്ത്യ റിസർവ് ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം യൂണിറ്റ് പ്രസിഡന്റ് ഇ.കെ.രഞ്ജിത്ത്,റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറി കെ.എം.റഫീക്ക്, റിസർവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജോ.സെക്രട്ടറി എൻ.രവികൃഷ്ണൻ,മുൻകാല നേതാക്കളായ പി.രവീന്ദ്രൻ,ടി.എം.മാത്യു,കെ.ജി.മാധവൻ എന്നിവർ സംസാരിച്ചു. കെ.കൃഷ്ണമൂർത്തി അദ്ധ്യക്ഷത വഹിച്ചു.