ചിത്രീകരണം ഇൗ വർഷം ആരംഭിക്കും

ss

മലയാളത്തിലെ സൂപ്പർ ഹിറ്റ് കുട്ടുകെട്ടായ മോഹൻലാലും പ്രിയദർശനും വീണ്ടും ഒരുമിക്കുന്നു. ഇൗ വർഷം തന്നെ ചിത്രത്തിന്റ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനുശേഷം മോഹൻലാലും പ്രിയദർശനും വീണ്ടും ഒരുമിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പ്രഖ്യാപിക്കും. എന്നാൽ മരക്കാറിനുശേഷം എം.ടി. വാസുദേവൻ നായരുടെ രചനകളെ ആസ്പദമാക്കി നെറ്റ് ഫ്ളിക്സ് ആന്തോളജിയുടെ ഭാഗമായി ഒാളവും തീരവും എന്ന ചിത്രംമോഹൻലാലും പ്രിയദർശനും ഒരുക്കിയിട്ടുണ്ട്. അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്. എമ്പുരാന്റെ മൂന്നാമത്തെ ഷെഡ്യൂൾ യു.എസിൽ ആരംഭിക്കാനാണ് ഒരുങ്ങുന്നത്. ചെന്നൈയിലും ചിത്രീകരണമുണ്ട്. എമ്പുരാനുശേഷം ജോഷി ചിത്രം റമ്പാനിലാണ് മോഹൻലാൽ അഭിനയിക്കാൻ ഒരുങ്ങുന്നത്. ജീത്തു ജോസഫിന്റെ റാമിന്റെ തുടർ ചിത്രീകരണത്തിലും മോഹൻലാലിനു പങ്കെടുക്കേണ്ടതുണ്ട്. സത്യൻ അന്തിക്കാടിന്റെ ചിത്രത്തിലും മോഹൻലാൽ അഭിനയിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലാണ് റമ്പാന്റെ ചിത്രീകരണം. റമ്പാന്റെ ചിത്രീകരണം വൈകിയാൽ സത്യൻ അന്തിക്കാട് ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കും. ഇൗ ചിത്രങ്ങളല്ലാതെ പുതിയ ചിത്രങ്ങളൊന്നും മോഹൻലാൽ കമ്മിറ്റ് ചെയ്തിട്ടില്ല.അതേസമയം മലൈക്കോട്ടൈ വാലിബൻ ആണ് മോഹൻലാലിന്റെ പുതിയ റി

ലീസ്.