photo

നെയ്യാറ്റിൻകര: ഡ്രൈവേഴ്സ് ദിനാചരണത്തോടനുബന്ധിച്ച് ഔദ്യോഗിക ജീവിതത്തിൽ നിസ്തുലമായ സേവനം കാഴ്ചവച്ച സാരഥികളെ കെ.എസ്.ആർ.ടി.സിയും ബഡ്ജറ്റ് ടൂറിസം സെല്ലും സംയുക്തമായി നെയ്യാറ്റിൻകര ഡിപ്പോയിൽ ആദരിച്ചു.ഡ്രൈവേഴ്സ് ദിനാചരണവും സാരഥികൾക്കുള്ള ആദരവും കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.ആർ.ടി.സി.ജനറൽ മാനേജർ രോഷ്നി അലിക്കുഞ്ഞിന്റെ അദ്ധ്യക്ഷതയിൽ ക്ലസ്റ്റർ ഓഫീസർ ആർ.മനേഷ് മുഖ്യ പ്രഭാഷണം നടത്തി. സൂപ്രണ്ട് ആര്യ പ്രേമജം, ഹെഡ് വെഹിക്കിൾ സൂപ്പർവൈസർ പി.വിജയകുമാർ , ജനറൽ സി.ഐ.പി.വിനോദ് കുമാർ, സുശീലൻ മണവാരി, എം.ഗോപകുമാർ, ബി.ടി.സി. കോ ഓർഡിനേറ്റർമാരായ എൻ.കെ.രഞ്ജിത്ത്, എം.എസ്.സജികുമാർ എന്നിവർ സംസാരിച്ചു.സാരഥിമാരായ ജി.ജിജോ, വി.കെ.സജീവ്,വൈ.യേശുദാസ് ,എൻ.സുരേഷ് കുമാർ,ജെ.എസ്.ശ്രീജിത്ത്,ജി.എസ്.സാബുകുമാർ,ആർ.മുരളീ മോഹൻ,റഷീദ്,എസ്.എസ്.സജികുമാർ,എം.എൻ.സതീഷ്,വി.ഗോപകുമാർ എന്നിവരാണ് കെ ആൻസലൻ എം.എൽ. എയിൽ നിന്ന് സ്നേഹാദരവ് ഏറ്റുവാങ്ങിയത്.