വർക്കല: കായിക്കര പി.എം.ഗോവിന്ദൻ വൈദ്യരുടെ സ്‌മരണയ്‌ക്കായി കായിക്കര ഇടയ്‌ക്കുടി കുടുംബട്രസ്റ്റ് ഏർപ്പെടുത്തിയ അരുണോദയം പുരസ്‌കാരം 26ന് രാവിലെ 9ന് വർക്കല പാലച്ചിറ മേവ കൺവെൻഷൻ സെന്ററിൽ സ്വാമി സൂക്ഷ്‌മാനന്ദ ഏറ്റുവാങ്ങും.
സ്വാമി സൂക്ഷ്‌മാനന്ദ രചിച്ച വാട്ട് വീ ആർ ആൾ എബൗട്ട് എന്ന കൃതിക്കാണ് അവാർഡ്. ഹൈക്കോടതി ജഡ്‌ജി പി.വി.കുഞ്ഞുകൃഷ്ണൻ അവാർഡ് സമർപ്പണം നടത്തും. ഗോവിന്ദൻ വൈദ്യരുടെ സതീർത്ഥ്യൻ പാണാവള്ളി കൃഷ്ണൻവൈദ്യർ സ്ഥാപിച്ച സി.കെ.വി ആശുപത്രിയുടെ ഇപ്പോഴത്തെ ഡയറക്ടർ ഡോ.വി.ആർ.സുരേഷ് പാണാവള്ളിയെ ആദരിക്കും. ജസ്റ്റിസ് എൻ.അനിൽകുമാർ ഉപഹാരസമർപ്പണം നടത്തും.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിക്കും. സ്വാമി ഋതംഭരാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. സഹോദരൻ മാസിക എഡിറ്റർ അഡ്വ.എൻ.ഡി.പ്രേമചന്ദ്രൻ,ശിവഗിരി മാസിക എഡിറ്റർ മങ്ങാട് ബാലചന്ദ്രൻ,ഡോ.വെൺമതി ശ്യാമളൻ,ലക്ഷ്മി രാജീവ്,അഡ്വ.ലാൽകുമാർ,ഡോ.എസ്.ജയപ്രകാശ്,ഇടയ്ക്കുടി കുടുംബട്രസ്റ്റ് സെക്രട്ടറി രെജി വേണുനാഥൻ,ആറ്റിങ്ങൽ നയന ഐ ക്ലിനിക് ഡയറക്ടർ സുജിത് കുമാർ തുടങ്ങിയവർ സംസാരിക്കും. ഉച്ചയ്ക്കുശേഷം ഇടയ്ക്കുടി കുടുംബ ട്രസ്റ്റിന്റെ വാർഷിക പൊതുയോഗം പ്രസിഡന്റ് പ്രൊഫ.കെ.ധനഞ്ജയന്റെ അദ്ധ്യക്ഷതയിൽ നടക്കും.