വെള്ളറട: കിളിയൂർ സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ചുള്ള രഥ കാവടി ഘോഷയാത്ര ഇന്ന് രാവിലെ 11ന് ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് വെള്ളറട,ആനപ്പാറ,ആറാട്ടുകുഴി വഴി ഭഗവതി ക്ഷേത്രം ജംഗ്ഷനിൽ എത്തും.വിശ്രമത്തിനു ശേഷം നെല്ലിശ്ശേരി വഴി ചൂണ്ടിക്കൽ ക്ഷേത്രത്തിലെത്തും. വൈകിട്ട് 5ന് കാവടി ശിങ്കാരിമേളം വാദ്യഘോഷ അകമ്പടിയോടെ തിരികെ ക്ഷേത്രത്തിലേക്ക് പുറപ്പെടും.