വെള്ളറട: ഭക്ഷ്യ ഉത്പാദന വിപണനമേഖലകളിൽ സ്വയം തൊഴിൽ സംരംഭങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സ്വദേശി ഗ്രാമവികസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഏകദിന കേക്ക് നിർമ്മാണം - ഐസിംഗ് പരിശീലനം എന്നിവ സംഘടിപ്പിക്കുന്നു. 27ന് സ്റ്റാച്യൂവിലുള്ള ക്യാപ്പിറ്റോൾ ടവറിൽ നടത്തുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 9349738026 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സ്വദേശി ഗ്രാമവികസന കേന്ദ്രം ഡയറക്ടർ ആർ.ടി.ഷിബു അറിയിച്ചു.