psc

തിരുവനന്തപുരം: പുരാവസ്തു വകുപ്പിൽ റിസർച്ച് ഓഫീസർ (കാറ്റഗറി നമ്പർ 506/2021) തസ്തികയിലേക്ക് 31, ഫെബ്രുവരി 1, 2 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അന്വേഷണങ്ങൾക്ക് ജി.ആർ-4 ബി വിഭാഗം- ഫോൺ: 0471 2546418.
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്) (കാറ്റഗറി നമ്പർ 461/2021) തസ്തികയിലേക്ക് 31, ഫെബ്രുവരി 1, 2 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ 0471 2546446 എന്ന നമ്പറിൽ ബന്ധപ്പെടണം.
വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി- തസ്തികമാറ്റം മുഖേന)​ (കാറ്റഗറി നമ്പർ 612/2021) തസ്തികയിലേക്ക് ഫെബ്രുവരി ഒന്നിന് പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.

വിവരണാത്മകപരീക്ഷ

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (ട്രെയിനിംഗ് കോളേജുകൾ) അസിസ്റ്റന്റ് പ്രൊഫസർ ഇൻ എഡ്യൂക്കേഷണൽ ടെക്‌നോളജി (തസ്തികമാറ്റം മുഖേന)​ (കാറ്റഗറി നമ്പർ 144/2022) തസ്തികയിലേക്ക് 30ന് രാവിലെ 10 മണിമുതൽ 12.30 വരെ വിവരണാത്മക പരീക്ഷ നടത്തും.

ഒ.എം.ആർ പരീക്ഷ

വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രാഫ്ട്സ്മാൻ സിവിൽ) (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 507/2022) തസ്തികയിലേക്ക് 30ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.


കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ ജൂനിയർ സിസ്റ്റംസ് ഓഫീസർ (കാറ്റഗറി നമ്പർ 690/2022) തസ്തികയിലേക്ക് 31ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.