
തിരുവനന്തപുരം: കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ധനകാര്യ കെടുകാര്യസ്ഥതയും ധൂർത്തുമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ അഭിപ്രായപ്പെട്ടു. ഇന്നലെ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും നടത്തിയ പണിമുടക്കിനോട് അനുബന്ധിച്ച് യു.ടി.ഇ.എഫിന്റെ ആഭിമുഖ്യത്തിൽ നടന്ന സെക്രട്ടേറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ടി.ഇ.എഫ് സംസ്ഥാന ചെയർമാൻ ചവറ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.വിൻസെന്റ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, സിബി മുഹമ്മദ്, എ.വി.ഇന്ദുലാൽ, കെ.സി.സുബ്രഹ്മണ്യം , എം.എസ്.ഇർഷാദ്, എം.എം.ജാഫർ ഖാൻ എന്നിവർ സംസാരിച്ചു.