photo

നെടുമങ്ങാട് : വിവിധ ആവശ്യങ്ങളുന്നയിച്ച് സി.പി.എം നേതൃത്വത്തിൽ നെടുമങ്ങാട് അർബൻ ബാങ്കിലേയ്ക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.അഡ്വ.ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം കെ.പി. പ്രമോഷിന്റെ അദ്ധ്യക്ഷതയിൽ നെടുമങ്ങാട് ഏരിയ സെക്രട്ടറി അഡ്വ.ആർ.ജയദേവൻ സ്വാഗതം പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരി കേശൻ നായർ,എസ്.എസ്.ബിജു,ലേഖാ സുരേഷ്,മന്നൂർക്കോണം രാജേന്ദ്രൻ,കെ.വി.ശ്രീകാന്ത്,ആനാട് ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.