തിരുവനന്തപുരം: മുൻ മന്ത്രിയും കേരള കോൺഗ്രസ് (എം) നേതാവുമായിരുന്ന കെ.എം.മാണിയുടെ ആത്മകഥ ഇന്ന് വൈകിട്ട് 3.30ന് നിയമസഭാ മന്ദിരത്തിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും.

സ്പീക്കർ എ.എൻ.ഷംസീർ ആദ്യപ്രതി സ്വീകരിക്കും. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി അദ്ധ്യക്ഷനായിരിക്കും.

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എം.വി.ശ്രേയാംസ് കുമാർ എന്നിവർ പ്രസംഗിക്കും. മന്ത്രി റോഷി അഗസ്റ്റിൻ സ്വാഗതവും ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് നന്ദിയും പറയും. 500 ഓളം പേജുകളുള്ള പുസ്തകത്തിൽ കുട്ടിക്കാലം മുതൽ ബാർ വിവാദം വരെയുള്ള അദ്ധ്യായങ്ങളുണ്ട്.