supplyco-

തിരുവനന്തപുരം: സപ്ലൈകോ വിജിലൻസ് ഓഫീസറായി വി.സുനിൽകുമാർ ചുമതലയേറ്റു. 2020 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് ഒന്നിലെ സൂപ്രണ്ടായിരുന്നു. സപ്ലൈകോ ജനറൽ മാനേജരായി സൂരജ് ഷാജിയും ചുമതലയേറ്റു. 2019 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ശബരിമല അഡിഷണൽ ജില്ലാ മജിസ്ട്രേട്ടായും ആലപ്പുഴ സബ് കളക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.