
കഴക്കൂട്ടം: കണിയാപുരം പള്ളിപ്പുറം പ്രദേശത്തെ കച്ചവടക്കാരെയും പ്രദേശവാസികളെയും സർക്കാർ ഇതര സ്ഥാപനങ്ങളെയും ബുദ്ധിമുട്ടിലാക്കുന്ന അശാസ്ത്രീയ ഹൈവേ വികസനത്തിന് പകരം എലിവേറ്റഡ് ഹൈവേ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കണിയാപുരം ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ പേട്ടയിലുള്ള ദേശീയപാത അതോറിട്ടിയുടെ റീജിണൽ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. മുൻ മന്ത്രി സി.ദിവാകരൻ ഉദ്ഘാടനം ചെയ്തു.എം.എ.വാഹിദ്, കണിയാപുരം ഡെവലപ്മെന്റ് ഓർഗനൈസേഷൻ ചെയർമാൻ നൗഷാദ് തൊട്ടുംകര,സെക്രട്ടറി എം.കെ.നവാസ് തുടങ്ങിയവർ നേതൃത്വം നൽകി.
ക്യാപ്ഷൻ: ദേശീയപാത അതോറിട്ടി റീജിണൽ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ