അമ്പലപ്പുഴ: ബി.ജെ.പി ഒ.ബി.സി മോർച്ച നേതാവായിരുന്ന അഡ്വ.രൺജിത്ത് ശ്രിനിവാസനെ കൊലപ്പെടുത്തിയ കേസിൽ മാവേലിക്കര സബ് ജയിലിൽ കഴിയുന്ന പ്രതികളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിെിലെ മാനസികരോഗ വിഭാഗത്തിൽ എത്തിച്ച് പരിശോധന നടത്തി. പ്രതികളുടെ മാനസികാരോഗ്യ നില പരിശോധിക്കണമെന്ന കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് വൻ പൊലീസ് സന്നാഹത്തോടെ പ്രതികളെ ആശുപത്രിയിൽ എത്തിച്ചത്. 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചവരിൽ ഒരു പ്രതിയായ ഷാജിക്ക് നെഞ്ചുവേദന ഉണ്ടായതിനെ തുടർന്ന് ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ച് പരിശോധനക്ക് വിധേയനാക്കി. പരിശോധനക്ക് ശേഷം പ്രതികളെ സബ് ജയിലിലേക്ക് തിരികെ കൊണ്ടുപോയി.