sohar
sohar

മസ്കറ്റ്: സോഹാർ മലയാളി സംഘവും സോഹാർ ഇന്ത്യൻ സോഷ്യൽ ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച യുവജനോത്സവത്തിന്റെ സമാപന സമ്മേളനം നാളെ സോഹാർ അമ്പറിലെ വിമൻസ് അസോസിയേഷൻ ഹാളിൽ നടക്കും. യുവജനോത്സവത്തിൽ 400 മത്സരാർത്ഥികൾ പങ്കെടുത്തിരുന്നു. കലാതിലകമായ ദിയ ആർ. നായർ,​ കലാപ്രതിഭയായ സയൻ സന്ദേശ്,​ കലാശ്രീയായ മൈഥിലി സന്ദീപ്,​ സർഗപ്രതിഭ സീതാലക്ഷ്മി കിഷോർ എന്നിവരെ ആദരിക്കും. യുവജനോത്സവത്തിൽ ഒന്നാം സമ്മാനം നേടിയവരുടെ കലാപരിപാടികളും അരങ്ങേറുമെന്ന് സോഹാർ മലയാളി സംഘം പ്രസിഡന്റ് മനോജ്കുമാറും ജനറൽ സെക്രട്ടറി വാസുദേവനും അറിയിച്ചു.