
തിരുവനന്തപുരം: പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം വാങ്ങിയതിന് ഇന്ത്യൻ ഓയിൽ കോർപറേഷന് നൽകാനുളള 47.79 ലക്ഷം രൂപ അനുവദിച്ചു. കഴിഞ്ഞ ഡിസംബർ 22 മുതൽ ഈ മാസം ഒമ്പതുവരെയുള്ള കുടിശികയാണിത്. പൊലീസ് കൺസ്യൂമർ പമ്പിലേക്കാണ് ഇന്ത്യൻ ഓയിൽ കോർപറേഷനിൽ നിന്ന് ഇന്ധനം വാങ്ങിയത്.