1

പോത്തൻകോട്: ഉന്നത വിദ്യാഭ്യാസരംഗത്ത് കേരള സർവകലാശാലയുടെ പ്രവർത്തനം മാതൃകാപരമാണെന്ന് മന്ത്രി ആർ.ബിന്ദു. കാര്യവട്ടം കാമ്പസിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ദേശീയതലത്തിൽ 10ാം റാങ്കിനുള്ളിൽ കേരള സർവകലാശാല എത്താൻ വേണ്ട എല്ലാ സഹായവും സർക്കാർ നൽകും. കഴിഞ്ഞ ബഡ്ജറ്റിൽ 250 കോടി രൂപ വികസന പ്രവർത്തനങ്ങൾക്കായി മാറ്റിവച്ചു.എഡ്യൂക്കേഷൻ പഠന വിഭാഗത്തിന്റെ കെട്ടിടം, ഡെമോഗ്രഫി എക്സ്റ്റെൻഷൻ ബ്ലോക്ക്, ബയോകെമിസ്ട്രി വിഭാഗത്തിന്റെ പുതിയ ലബോറട്ടറി കെട്ടിടം എന്നിവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.വൈസ് ചാൻസലർ പ്രൊഫ.ഡോ.മോഹനൻ കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായി.ഫിനാൻസ് സ്റ്റാൻഡിംഗ് കമ്മിറ്റി കൺവീനർ ജി. മുരളീധരൻ, സിൻഡിക്കേറ്റ് അംഗങ്ങളായ ആർ. രാജേഷ്, ഡോ. എസ്.ജയൻ,പ്രൊഫ. ഡോ. കെ.ജി. ഗോപിചന്ദ്രൻ, പ്രൊഫ.ഡോ. പി.എം. രാധാമണി, സെനറ്റ് അംഗങ്ങളായ ഡോ.എസ്.നസീബ്,എസ്.വി. അമർനാദ്, രജിസ്ട്രാർ പ്രൊഫ.ഡോ.കെ.എസ്.അനിൽകുമാർ,എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. ടി.വി. ബിന്ദു , ഡെമോഗ്രഫി ഡിപ്പാർട്ട്മെന്റ് മേധാവി ഡോ.എസ്.അനിൽ ചന്ദ്രൻ,ബയോകെമിസ്ട്രി ഡിപ്പാർട്ട്മെന്റ് മേധാവി ഡോ.എ.ഹെലൻ തുടങ്ങിയവർ സംസാരിച്ചു.