train

ചിറയിൻകീഴ്: തിരുവനന്തപുരത്തേയ്ക്ക് പോയ അഹല്യനഗർ - കൊച്ചുവേളി എക്സ്‌പ്രസ് സിഗ്നൽ തകരാറിനെ തുടർന്ന് അരമണിക്കൂറിലേറെ ചിറയിൻകീഴിൽ നിറുത്തിയിട്ടു. ഇന്നലെ വൈകിട്ട് 3ന് ശേഷമായിരുന്നു സംഭവം. ചിറയിൻകീഴിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കിടയിൽ സിഗ്നലിന്റെ കേബിൾ പൊട്ടിയതാണ് തകരാറിന് കാരണം. തുടർന്ന് അധികൃതരെത്തി തകരാർ പരിഹരിച്ച് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. ഇതുകാരണം കോർബ എക്സ്‌പ്രസ്,അനന്തപുരി,വന്ദേഭാരത് ട്രെയിനുകളും 20 മിനിട്ടോളം വൈകിയാണ് ഓടിയത്. ട്രെയിൻ ചിറയിൻകീഴിൽ നിറുത്തിയിട്ടിരുന്നതിനാൽ ശാർക്കര, മഞ്ചാടിമൂട് എന്നീ റെയിൽവേ ഗേറ്റുകൾ തുറക്കാനും സാധിച്ചില്ല.