തിരുവനന്തപുരം:പുതുതലമുറ പൈതൃകത്തെക്കുറിച്ച് കൂടുതൽ മനസിലാക്കണമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കാന്തള്ളൂർശാലയുടെ വേരുകൾ തേടി തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾച്വറൽ ഹെറിട്ടേജ് പുത്തൻകോട്ട തിരുനാരായണപുരം ശിവക്ഷേത്രത്തിന് മുന്നിൽ നിന്ന് ആരംഭിച്ച പൈതൃക നടത്തം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേത്രത്തിൽ നിന്ന് പുത്തൻകോട്ട കൊട്ടാരം സ്ഥിതിചെയ്തിരുന്ന മരതകരത്നം കുന്ന്(എം.ആർ ഹിൽസ്) വരെ പൈതൃകനടത്തം തുടർന്നു. സാംസ്കാരിക പ്രവർത്തകൻ അനിൽ നെടുങ്ങോട് അദ്ധ്യക്ഷത വഹിച്ചു.മുൻ എം.എൽ.എ മോഹൻകുമാർ, ചരിത്രഗവേഷകൻ പ്രതാപൻ കിഴക്കേമഠം, ചരിത്രകാരൻ എം.ജി.ശശിഭൂഷൺ,എം.കെ.വിജയകുമാർ,വാർഡ് കൗൺസിലർ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.