
മെഡിക്കൽ കോളേജ്: കുഴഞ്ഞുവീണ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മെഡിക്കൽ കോളേജ് ജീവനക്കാരൻ മരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറി അറ്റൻഡർ ആറ്റിങ്ങൽ രാമച്ചംവിള ഉഷസിൽ വി. പ്രമോദ് (50) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായർ രാവിലെ ബൈക്കിൽ ജോലിക്ക് വരവെ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ മരിച്ചു. മൃതദേഹം മോർച്ചറിയിൽ.